ഇടപാടു ക്കാരുടെ സൗകര്യാർത്ഥം വിവിധ സമയങ്ങളിലായി സുരക്ഷിതത്വം ഉറപ്പുവരുത്തിയ കോർ ബാങ്കിംഗ് സംവിധാനത്തോടെയാണ് ബാങ്ക് പ്രവർത്തിച്ചു വരുന്നത്. ആധുനിക ബാങ്കിംഗ് സൗകര്യങ്ങൾ ഏർപ്പെട്ടു ത്തന്നതിൻ്റെ ഭാഗമായി മൊബൈൽ ബാങ്കിംഗ്, RTGS/NEFT സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.ബാങ്കിനു കീഴിൽ ഒരു ടെക്സ്റ്റൈൽ ഷോറൂമും, റേഷൻ കട, വളം, കീടനാശിനി, നിതീ ഗ്യാസ് എന്നിവയും നടത്തി വരുന്നു. കൂടാതെ കർഷക സേവന കേന്ദ്രവും ടി. സേവന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ 7 വർഷത്തോളമായി 35 ഏക്കറോളം വരുന്ന തരിശുനിലങ്ങളിൽ നെൽകൃഷിയും വിജയകരമായി ചെയ്തുവരുന്നു.
വേലൂർ സർവ്വീസ് സഹകരണ ബാങ്ക് തൃശൂർ ജില്ല കുന്ദംകുളം താലൂക്ക് വേലൂർ വില്ലേജ് ആസ്ഥാനമാക്കി 24/05/1118(ME) ൽ രജിസ്ട്ര് ചെയ്യുകയും 14/08/1118(ME) യിൽ പ്രവർത്തനം ആരംഭിക്കുകയും കേരള സഹകരണ ഡിപ്പാർട്ടുമെൻ്റിൻ്റെ ഭരണ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരു ക്ലാസ് 1 സ്പെഷ്യൽ ഗ്രേഡ് ബാങ്ക് ആണ് .
ഈ ബാങ്കിൻ്റെ പ്രവർത്തന പരിധി വേലുർ പഞ്ചായത്തിലെ വേലൂർ, കിരാ ലൂർ വില്ലേജുകൾ ഉൾപ്പെട്ട പ്രദേശങ്ങളാകുന്നു. ഇവിടുത്തെ സാധാരണക്കാരായ കർഷകരുടേയും, ചെറുകിട കചവടക്കാരുടേയം മറ്റു വിവിധങ്ങളായ തൊഴിൽ ചെയ്യുന്നവരുടേയും ഏക ആശ്രയമായ ടി. ബാങ്ക് എന്നും സാധാരണക്കാരുടെ ബാങ്കിംഗ് പങ്കാളിയായി നിലകൊള്ളുന്നു
ഈ പ്രദേശത്തിൻ്റെ വികസന ചരിത്രത്തിൽ നിർണ്ണായക സ്ഥാനമാണ് ഈ ബാങ്കിന്നുള്ളത്.നിലവിൽ ബാങ്കിന് ഹെഢാഫീസും രാവിലെ 7 മണി മുതൽ വൈകീട്ട് 8 മണി വരെ പ്രവർത്തിക്കുന്ന ഒരു ബ്രാഞ്ചും കിരാലൂർ, ചുങ്കം എന്നീ രണ്ട് എക്സ്റ്റൻഷൻ കൗണ്ടറുകളുമാണുള്ളത്.
.